കണ്ണൂര്‍: പാസ്‌പോര്‍ട്ടിന് അപേക്ഷകര്‍ക്കുള്ള ടോക്കണ്‍സമയം മുന്‍കൂട്ടി അറിയാത്തതിനാല്‍ അപേക്ഷകര്‍ വലയുന്നു.

കണ്ണൂര്‍: പാസ്‌പോര്‍ട്ടിന് അപേക്ഷകര്‍ക്കുള്ള ടോക്കണ്‍സമയം മുന്‍കൂട്ടി അറിയാത്തതിനാല്‍ അപേക്ഷകര്‍ വലയുന്നു. ദിവസവും

രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് വരെ അരമണിക്കൂര്‍ ഇടവിട്ടുള്ള സമയം ഓരോ ടോക്കണ്‍ അനുവദിക്കുന്ന രീതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ പണം അടക്കുമ്പോള്‍ മാത്രമാണ് അടുത്ത ദിവസത്തെ സമയം അറിയാന്‍ കഴിയുന്നത്. അസൗകര്യം കാരണം ടോക്കണ്‍ മാറ്റിയെടുത്താല്‍ തന്നെ മറ്റൊരു സമയമാണ് ലഭിക്കുക.
മൂന്നുപ്രാവശ്യം മാത്രമെ ടോക്കണ്‍ മാറ്റാനുള്ള വ്യവസ്ഥയും ലഭ്യമാകുന്നുള്ളൂ. വെള്ളിയാഴ്ചകളിലാണ് ഇത് ഇടപാടുകാരെ ഏറെ ബാധിക്കുന്നത്. ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദിവസമായ വെള്ളിയാഴ്ചകളില്‍ ടോക്കണ്‍ സമയം അനുവദിക്കുന്നതാണ് അപേക്ഷകരെ ആശങ്കയിലാക്കുന്നത്. ലഭിച്ച സമയത്തില്‍ എത്താതിരിക്കുകയോ വൈകി എത്തുകയോ ചെയ്താല്‍ അനുവദിച്ച ടോക്കണ്‍ നിര്‍ത്തലാക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും സമയം എടുത്തതിനുശേഷം മാത്രമെ അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ.
അപേക്ഷകര്‍ക്കുള്ള സൗകര്യങ്ങള്‍ ഓരോന്നായി വൈബ്‌സൈറ്റ് പരിഷ്‌കരിച്ചപ്പോള്‍ നഷ്ടമായതായാണ് പരാതി ഉയരുന്നത്.
നേരത്തെ ടോക്കണ്‍ സമയം എടുത്ത ശേഷം സമയത്ത് ഓഫിസിലെത്തി രേഖകളുടെ പരിശോധനക്ക് ശേഷം നേരിട്ട് പണമടക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ വെബ്‌സൈറ്റ് പരിഷ്‌കരണത്തിനു ശേഷം ടോക്കണ്‍ എടുക്കണമെങ്കില്‍ ഓണ്‍ലൈനിലോ ചലാന്‍ വഴി സ്‌റ്റേറ്റ് ബാങ്കിലോ പണമടക്കണം. ചലാന്‍ അടച്ചാല്‍ ഒരു ദിവസം കഴിഞ്ഞാലാണ് ടോക്കണ്‍ സമയം ലഭിക്കുന്നത്.
തത്കാല്‍ പാസ്‌പോര്‍ട്ടിന് അടക്കേï അധിക തുകയും പിഴയും മാത്രമാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ പണമായി സ്വീകരിക്കുന്നത്.
പാസ്‌പോര്‍ട്ട് അപേക്ഷക്ക് ഓണ്‍ലൈനില്‍ പണമടച്ചാല്‍ തിരികെ ലഭിക്കില്ലെന്നും വെബ്‌സൈറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: