ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 24

ലോക കുടുംബ ദിനം (സെപ്തംബറിലെ 4 മത് തിങ്കൾ )

1932- പൂനെ കരാർ… ഗാന്ധി അംബേദ്കർ ഉടമ്പടി…

1950 operation magic carpet- യെമനിലെ ജൂതൻമാരെ ഇസ്രയേലിലേക്ക് നാടുകടത്തി… ‘

2002- ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ ഭീകരാക്രമണം..

2007 ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ T 20 ലോകകപ്പ് ക്രിക്കറ്റിൽ മഹേന്ദ്ര സിങ് ധോണി നയിച്ച ഇന്ത്യക്ക് കിരീടം. ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചു…

2007- ഇരിങ്ങൽ (വടകര) കരകൗശല ഗ്രാമം ഉദ്ഘാടനം ചെയ്തു..

2014- 5 /11/13 ന് വിക്ഷേപിച്ച ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി… ആദ്യശ്രമത്തിൽ തന്നെ ചൊവ്വയിലെത്തുന്ന ആദ്യ രാഷ്ട്രമായി മാറി…

ജനനം

1625- ജോൺ – ഡെ – വിറ്റ്. 1653 – 72 കാലയളവിൽ ഡച്ച് പ്രധാനമന്ത്രി… ഹോളണ്ട് – ഇംഗ്ലണ്ട് യുദ്ധം അവസാനിപ്പിച്ച ബ്രെഡ കരാറിന്റെ ശിൽപ്പി ., 1672 ആഗസ്ത് 20 ന് വധിക്കപ്പെട്ടു.. ‘

1861- മാഡം ഭിക്കാജി കാമ… .1907 ൽ ജർമനിയിലെ സ്റ്റുഗർട്ടിൽ ഇന്ത്യൻ ദേശിയ പതാക ഉയർത്തി. ദാദാ ബായ് നവ് റോജിയുടെ പ്രൈവറ്റ് സെക്രട്ടറി..

1921- പി.ടി. മേരി എന്ന കൂത്താട്ടുക്കുളം മേരി.. കമ്യൂണിസ്റ്റ് സഹന സമര ധീര നായിക.. രാജ്യസഭാംഗവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിന്റെ ഭാര്യാ മാതാവ്…

1950- മൊഹിന്ദർ അമർനാഥ്… മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം… 1983 ക്രിക്കറ്റ് ലോകകപ്പ് ( പ്രൂഡൻഷ്യൽ കപ്പ്) വിജയത്തിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിലെ കളിയിലെ താരം…

1951- എം. ആർ. ഗോപകുമാർ.. അടൂരിന്റ വിധേയൻ വഴി പ്രശസ്തൻ.. മികച്ച സഹനടനുള്ള അവാർഡ് നേടി…

1962- കുമാരി സെൽജ – ഹരിയാനയിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രി… കോൺ ഗ്രസ് നേതാവ്.. രാജിവ് ഗാന്ധി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു… .

ചരമം

2004- ഡോ. രാജാ രാമണ്ണ.. ആണവ ശാസ്ത്രജ്ഞൻ, വി.പി സിങ് മന്ത്രിസഭയിലെ മന്ത്രി.. 1974 ലെ പൊക്രാൻ ആണവ പരീക്ഷണത്തിന്റെ സൂത്രധാരൻ…

2006 – സിനിമാ താരം പത്മിനി… തിരുവിതാം കൂർ സഹോദരിമാരിൽ ഒരാൾ. (ലളിത, പത്മിനി, രാഗിണി ),250 ലേറെ സിനിമയിൽ അഭിനയിച്ചു..

2012 – ഡോ. പി. ആർ. പിഷാരടി .. (father of Indian remote Sensoring) കാലാവസ്ഥ ഗവേഷണ മേഖലയിലെ പ്രഗല്ഭൻ..

2012 – മലയാള സിനിമയിലെ പെരുന്തച്ചൻ നടൻ തിലകൻ – ശരിയായ പേര് സുരേന്ദ്ര നാഥ തിലകൻ… .1979 ൽ കെ.ജി. ജോർജിന്റെ ഉൾക്കടലിൽ തുടക്കം.. പെരുന്തച്ചനിലെ അഭിനയത്തിന് കേന്ദ്ര അവാർഡ് ജൂറി പ്രത്യേക പരാമർശം…

(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: