കൊവിഡ്: കണ്ണൂർ ജില്ലയില്‍ 41 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 41 പേര്‍ കൂടി ഇന്ന് (ആഗസ്ത് 24) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1882 ആയി. 
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 11 പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് 10 പേര്‍ വീതവും രോഗമുക്തി നേടി. നാല് പേര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നാണ് രോഗമുക്തി നേടിയത്. തലശ്ശേരി ജനറല്‍ ആശുപത്രി, കാലിക്കറ്റ് മിംസ് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ വീതവും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന്  ഓരോരുത്തരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: