കണ്ണൂരിൽ വിദേശത്ത് നിന്നെത്തി കോവിഡ് പോസറ്റീവായതിനെ തുടർന്ന് ചികിത്സയിലായ യുവാവ് മരണപ്പെട്ടു

8 / 100 SEO Score

 

വിദേശത്ത് നിന്നെത്തി കോവിഡ് പോസറ്റീവായതിനെ തുടർന്ന് ചികിത്സയിലായ യുവാവ് മരണപ്പെട്ടു..കൂറ്റേരിയിലെ കല്ലിൽ ഷഹീറാ (45) ണ് മ രണപ്പെട്ടത്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ ഷഹീറിനെ ക്വാറൻ്റയിനിൽ കഴിയവെ നെഞ്ച് വേദനയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മരണവും സംഭവിച്ചു. കിഡ്നി, ഷുഗർ സംബന്ധമായ അസുഖവുമുണ്ടായിരുന്നു.

മരണ വിവരം സ്ഥിരീകരിച്ചതോടെ പാനൂർ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കാൻ തീരുമാനിച്ചെങ്കിലും ഒരു വിഭാഗം എതിർപ്പുമായി രംഗത്ത് വന്നു. കുഴിയെടുക്കാൻ എസ്കവേറ്റർ കടന്നു പോകാൻ വഴിയില്ലെന്ന് പറഞ്ഞാണ് ആദ്യം നിഷേധിച്ചത്. ആവശ്യമായ കുഴിയെടുക്കാൻ സന്നദ്ധമായി ചില സംഘടനകൾ രംഗത്ത് വന്നതോടെ അതാ വശ്യമില്ലെന്നും എസ്കവേറ്റർ കടത്തിവിടാമെന്നും ഇക്കൂട്ടർ അറിയിച്ചു. ഇതോടെ ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയെടുത്തെങ്കിലും ഖബറടക്കുന്ന വളണ്ടിയർമാരുടെ കാര്യത്തിലും തർക്കമായി. പിന്നീടും ഇതും പരിഹരിച്ച് ഖബറടക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
സുഹൈനയാണ് ഷഹീറിൻ്റെ ഭാര്യ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: