കേയി റുബാത്ത്: അന്തർ ദേശീയ വഖഫാ യി പുനസ്ഥാപിക്കണമെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ

കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി തലശ്ശേരി: – കേയി റുബാത്ത് അന്നർ ദേശീയ വഖഫാ യി പുനസ്ഥാപിക്കണമെന്ന സംസ്ഥാന വഖഫ് ബോർഡിന്റെ വാദം അവകാശികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുവാനും തതു വഴി ഫണ്ട് അട്ടിമറിക്കുവാനും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെ തുരങ്കം വെക്കുവാനുമാണെന്ന് കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.കേയി റുബാത്ത് ഏതെങ്കിലുമൊരു പൊതു സ്വത്തല്ല മറിച്ച് കേയി കുടുംബങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് അത് കൊണ്ട് തന്നെ എല്ലാ കേയി കുംടുബങ്ങളും വഖഫ് ചെയ്ത് കൊടുക്കാതെ കേയി റുബാത്ത് വഖഫ് ആവുന്നില്ല. കഴിഞ്ഞ ദിവസത്തെ വഖഫ് ബോർഡിന്റെ പ്രസ്താവനയും കേയി റുബാത്ത് വഖഫ് ചെയ്തിട്ടില്ലെന്ന് സംസ്ഥാന വഖഫ് ബോർഡ് പരോക്ഷമായി ഇപ്പോൾ സമ്മതിച്ചിരിക്കയാണ്. കേയി കുടുംബത്തിന്ന് അവകാശപ്പെട്ട ഫണ്ട് വഖഫ് ചെയ്യണമെന്ന് പ്രഖ്യാപിക്കാൻ സംസ്ഥാന വഖഫ് ചെയർമാനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മറ്റൊരു രാജ്യത്ത് കേയി റുബാത്ത് നിർമ്മിക്കാൻ നിയമപരമായി സാധിക്കില്ലെന്നറിഞ്ഞിട്ടും അന്തർദേശീയ റുബാത്തായി പുനസ്ഥാപിക്കണമെന്ന ബോർഡ് നിലപാട് ദുരൂഹമാണ്.

നാളിതുവരെയായി കേയി റുബാത്ത് ഫണ്ട് ഇന്ത്യയിലെത്തിക്കുവാൻ യാതൊരു പരിശ്രമവും സംസ്ഥാന വഖഫ് ബോർഡ് കൈ കൊണ്ടിട്ടില്ല. അത് പോലെ കേന്ദ്രവും കേരളവും യു.പി.എ.ഗവൺമെൻറ് ഭരിച്ച കാലയളവിൽ കേയി കുടുംബത്തിന്റെ സംഭാവനയായ ഇ.അഹമ്മദ് സാഹിബ് ഉൾപ്പെടെയുള്ള നേതാക്കൾ അധികാരത്തിലുണ്ടായിട്ടും കേയി കുടുംബത്തിന്ന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യവുമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള കേയി കുടുംബാംഗങ്ങളുടെ ഉന്നമനo ലക്ഷ്യമാക്കി പ്രവർത്തിക്കുകയാണ് കേയി റുബാത്ത് ആക്ഷൻ കമ്മിറ്റിയുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ ഈ സമൂഹത്തിന് ആത്മാർത്ഥമായി പ്രവർത്തിച്ച മോദി സർക്കാർ ഫണ്ട് ഇന്ത്യയിലെത്തിക്കാനിരിക്കേ ഇതിന് വേണ്ടി പ്രവർത്തിക്കുന്നത് ബി.ജെ.പി ഗവൺമെന്റായതിനാലുമാണ് സംസ്ഥാന വഖഫ് ബോർഡിന് നേതൃത്വം കൊടുക്കുന്ന മുസ്ലിം ലീഗ് അവകാശികളിൽ തുരങ്കം വെക്കുന്നത്.-കേന്ദ്ര സർക്കാറിനെ സമീപീച്ച് സ്വതരനടപടികളുമായി മുന്നോട്ട് പോവുമെന്ന് യോഗം തീരുമാനിച്ചു.യോഗത്തിൽ ഡോക്ടർ സി.ഒ.ടി മുസ്തഫ അധ്യക്ഷത വഹിച്ചു.. കെ.പി.നസീമ, പി ആർ ലത്തീഫ് ,ഫഹദ്, കെ.പി.നിസാർ, സിദ്ദീഖ്, ‘.മുസ്തഫ, തൻസീൽ, അലിഷങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: