പ്രളയ ബാധിതരുടെ കണ്ണീരൊപ്പാൻ കേരള ചിത്രകലാ പരിഷത്തും

പ്രളയ ബാധിതരുടെ കണ്ണീരൊപ്പാൻ കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ ചിത്ര ചന്ത .ആഗസ്ത് 26 ന് 9 .30 ന് കളക്ട്രേറ്റിനു മുന്നിൽ വെച്ച്  ടി വി സുഭാഷ് ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്യും .കണ്ണൂർ ജില്ലയിലെ നൂറോളം ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് ചിത്രചന്തയിൽ ഉണ്ടാകുക. ഈ ചിത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് വാങ്ങാനുള്ള അവസരവും കല്കട്രേറ്റിൽ ഉണ്ടാവും.ഇവ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് ചിത്രചന്ത നടക്കുക.തുടർ ദിവസങ്ങളിൽ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലും ചിത്രചന്ത നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: