കാര്‍ ഇടിച്ച്പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊളച്ചേരി :- കഴിഞ്ഞ തിങ്കളാഴ്ച കൊളച്ചേരി മുക്കിൽ വച്ച് നടന്നു പോകവെ കാര്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊളച്ചേരിപറമ്പ് സ്വദേശി ബൈജു (36) മരിച്ചു. കൊളച്ചേരി പറമ്പിലെ അപ്പ – ഓമന ദമ്പതികളുടെ മകനാണ് ബൈജു. തേപ്പ് പണി തൊഴിലാളിയായ ബൈജു അവിവാഹിതനാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടില്‍ പൊതുദര്ശനത്തിന് വെക്കും.ഉച്ചയ്ക്ക് ശേഷം കൊളച്ചേരി പറമ്പ് പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: