‘നാടിനും നാട്ടാർക്കും കൂട്ടായ്മ’യുടെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് കിറ്റുകൾ വിതരണം ചെയ്തു

‘നാടിനും നാട്ടാർക്കും കൂട്ടായ്മ’യുടെ നേതൃത്വത്തിൽ ഇരിക്കൂർ , ചെങ്ങളായി പ്രളയ ബാധിത മേഖലകളിൽ കിറ്റുകൾ വിതരണം ചെയ്തു. കസേര , കിടക്കകൾ ,കുക്കർ , ബക്കറ്റ് , കട്ടിൽ പ്ലൈവുഡ് , കിച്ചൻ സെറ്റ് , എൽ ഇ ഡി ബൾബുകൾ എന്നീ സധനങ്ങളാണ് ഈ മേഖലയിലെ 100 ഓളം വീടുകളിൽ എത്തിച്ചു നൽകിയത്. മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് പങ്കജാക്ഷൻ ഫ്ലാഗ് ഓഫ് ചെയ്തു. കോർപ്പറേഷൻ കൗൺസിലർ MP മുഹമ്മദലി , INL ഡെമോക്രാറ്റിക്‌ സംസ്ഥന പ്രസിഡണ്ട് അഷ്‌റഫ് പുറവൂർ , ടീം ബ്രോസ് ക്ലബ് സെക്രെട്ടറി മുഹമ്മദ് കെ ടി എന്നിവർ പങ്കെടുത്തു .പ്രളയ ബാധിത മേഖല സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ അമീർ പി എ , റഫീഖ് സി കെ സി ,റഹ്മാൻ , റഷീദ് .പി പി , അഭിനാസ് എന്നിവരുടെ നേതൃത്വത്തിൽ ‘നാടിനും നാട്ടാർക്കും കൂട്ടായ്മ’യും രൂപീകരിച്ചു.

 

kit

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: