സമാശ്വാസ കിറ്റുകളുമായി അസ്ലം തങ്ങൾ പാമ്പുരുത്തിയിൽ

0

പാമ്പുരുത്തി : കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാമ്പുരുത്തി ദ്വീപിലെ കുടുംബങ്ങൾക്കുള്ള സമാശ്വാസ കിറ്റ് വിതരണം മജ്‌ലിസ് അൽമദീന ചെയർമാൻ അസ്ലം തങ്ങൾ അൽ മശ്ഹൂർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. പാമ്പുരുത്തി മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എസ് സുരേഷ് കണ്ണാടിപ്പറമ്പ് ആരോഗ്യ ബോധവൽക്കരണം നടത്തി. അഡ്വ. സയ്യിദ് നിസാർ തങ്ങൾ അൽ മശ്ഹൂർ,
ഡോ. സയ്യിദ് ഗാലിബ് തങ്ങൾ അൽ മശ്ഹൂർ, അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി, കബീർ കണ്ണാടിപ്പറമ്പ്, അബ്ദുൽ മജീദ് ഫൈസി,എം മമ്മു മാസ്റ്റർ, കെ.പി അബ്ദുൽ സലാം, എം മുസ്തഫ ഹാജി, എം അബ്ദുൽ അസീസ്, പി കമാൽ, എം ഹനീഫ ഫൈസി, നൗഷാദ് വാരംകടവ്, സമീർ അഞ്ചുകണ്ടി, ബഷീർ തന്നട സംസാരിച്ചു. മൻസൂർ പാമ്പുരുത്തി സ്വാഗതവും, എം എം അമീർ ദാരിമി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading