‘അഭിപ്രായം പറയാന്‍ പറ്റുന്നില്ല’ ; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ താരമായ ഐഎഎസ് ഓഫീസര്‍ രാജിവെച്ചു

കഴിഞ്ഞ വര്‍ഷം കേരളത്ത ബാധിച്ച മഹാപ്രളയത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കാളിയായി പ്രശംസ പിടിച്ചു പറ്റിയ ഐഎഎസ് ഓഫീസര്‍ സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ചു. കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ 2012 ഐഎഎസ് ബാച്ച്‌ ഉദ്യോഗസ്ഥനും ദാദ്ര ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്നതുമായി മലയാളി ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനാണ് വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചത്.നിലവിലെ തന്റെ ജോലി സാഹചര്യങ്ങള്‍ വ്യക്തിയെന്ന നിലയില്‍ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിന് തടമാവുന്നെന്ന് വ്യക്തമാക്കിയാണ് നടപടിയെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജിവാര്‍ത്ത കണ്ണന്‍ ഗോപിനാഥനും സ്ഥിരീകിരിച്ചെങ്കിലും കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. സാങ്കേതികമായി താനിപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രളയകാലത്ത് കൊച്ചിയില്‍ കണ്ണന്‍ ഗോപിനാഥന്‍ നേരിട്ട് പങ്കെടുത്ത പ്രവര്‍ത്തനങ്ങള്‍ രാജ്യമെമ്ബാടും ശ്രദ്ധ നേടിയിരുന്നു. എട്ട് ദിവസമായിരുന്നു കണ്ണന്‍ ഗോപിനാഥന്‍ ദുരിതാശ്വാസ ക്യാംപില്‍ പ്രവര്‍ത്തിച്ചത്. അരിച്ചാക്ക് ചുമന്നും ലോഡിറക്കിയും റിലീഫ് ക്യാംപില്‍ സജീവമയായിരുന്ന അദ്ദേഹത്തെ അദ്യമാരും തിരിച്ചറിഞ്ഞില്ലെന്നതും ശ്രദ്ധേയമായിരുന്നു.ജോലിയില്‍ നിന്ന് ലീവെടുത്ത് മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷമായിരുന്നു എറണാകുളത്ത് ക്യാംപിലെത്തിയത്. ഇതിനിടെ ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. ഇതിന് പിറകെ എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: