ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം, ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം. എറണാകുളം ഇടപ്പള്ളിയിലെ വീട്ടിലാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. സംഭവ സമയം ശ്രീശാന്തും ഭാര്യയും കുട്ടികളുമാണ് വീട്ടിലുണ്ടയാിരുന്നത്. ആളപായമമില്ല. വീട്ടില്‍ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്സ് എത്തി തീ കെടുത്തുകയായിരുന്നു. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായത്. അതിനാല്‍ അവര്‍ക്ക് പുറത്തേക്കിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഫയര്‍ഫോഴ്സ് എത്തിയതിന് ശേഷം ഗ്ലാസ് തുറന്നാണ് വീട്ടിനകത്തുള്ളവരെ പുറത്തെത്തിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: