സൗജന്യ ഓണക്കിറ്റ് ഈ മാസം 31മുതൽ 16 വരെ; കാർഡുകൾ തിരിച്ചുള്ള തീയതി അറിയാം

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് ഈ മാസം 31മുതൽ വിതരണം ആരംഭിക്കും. ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും. ജൂൺ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്.

ഈ മാസം 31 മുതൽ ഓ​ഗസ്റ്റ് 2വരെ മഞ്ഞ കാർഡ് ഉടമകൾക്ക് (എഎവൈ), ഓ​ഗസ്റ്റ് നാല് മുതൽ ഏഴ് വ‌രെ പിങ്ക് കാർഡുകാർക്ക് (പിഎച്ച്എച്ച്), ഒൻപത് മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 – 16 വരെ വെള്ള കാർഡുകാർക്കുമാണ് കിറ്റുവിതരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: