സെപ്റ്റംബറിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങാനാകുമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി ∙ ഇന്ത്യയില്‍ സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കു കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനാകുമെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക ചുവടുവയ്പായിരിക്കും ഇതെന്ന് അദ്ദേഹം എന്‍ഡിടിവിയോടു പറഞ്ഞു.

സൈഡസ് കാഡില്ല ട്രയലുകള്‍ പൂര്‍ത്തിയാക്കി അടിയന്തര ഉപയോഗത്തിനുള്ള അനുമതി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ വാക്‌സീന്‍ പരീക്ഷണം ഓഗസ്റ്റിലോ സെപ്റ്റംബറിലോ അവസാനിക്കും. ആ സമയത്തു തന്നെ അംഗീകാരവും ലഭിക്കുമെന്നാണു കരുതുന്നത്. ഫൈസര്‍ വാക്‌സീന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കി തുടങ്ങണം. കോവിഡ് വ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും ഡോ. ഗുലേറിയ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: