ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടി

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റംവരുത്തി സര്‍ക്കാര്‍ ഉത്തരവ്. രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴുവരെ തുറന്നു  പ്രവര്‍ത്തിക്കാനാണ് ബാറുകള്‍ക്ക് അനുമതി. ബിയർ, വൈൻ പാർലറുകൾക്കും ഇത് ബാധകമാണ്.

നേരത്തേ രാവിലെ 11 മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. ബാറുകളില്‍ ആള്‍ത്തിരക്ക് ഏറുന്നതായുള്ള എക്‌സൈസ് കമീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്​ഡൗണായതിനാല്‍ ഇന്നും നാളെയും ബാറുകള്‍ പ്രവര്‍ത്തിക്കില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: