ബൈക്കിൽനിന്ന്  തെറിച്ച് വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

പയ്യന്നൂര്‍: ദേശീയ പാതയിൽ എടാട്ട് വായനശാലയ്ക്ക് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽയാത്ര ചെയ്യവേ റോഡിലേക്ക്തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.  പരിയാരം അലക്യം പാലത്തിന് സമീപത്തെ വാവാട്ടുതടത്തില്‍ അജി ലൂക്കോസ് – റെയ്സൽ മോളി ദമ്പതികളുടെ മകന്‍ അമല്‍ ജോ അജിത്താണ്(19) മരണപ്പെട്ടത്.  ഇക്കഴിഞ്ഞ 19 ന് വൈകുന്നേരം അഞ്ചരയോടെ യാണ് അപകടം. സംഭവിച്ചത്. കോട്ടയത്ത് മെഡിക്കൽ. എന്‍ട്രന്‍സിനുള്ള പരിശീലനത്തിലായിരുന്നു .

അലക്യം പാലത്തിന് സമീപത്തെ സുഹൃത്ത് ആഷിഷിന് ഒപ്പം ബൈക്കിൽ പിന്നിലിരുന്ന് പയ്യന്നൂരിൽ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അമല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ 3.30 മണിയോടെയാണ് മരണപ്പെട്ടത് . അമലിന്റെ മരണത്തെ തുടര്‍ന്ന് ബൈക്കോടിച്ചിരുന്ന ആഷിഷിനെതിരെ പരാതിയിൽ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അജി ലൂക്കോസിന്റേയും അദ്ധ്യാപികയായ റെയ്സൽ മോളിയുടേയും മകനാണ്.. സഹോദരങ്ങള്‍: എയ്ഞ്ചല്‍ മേരി, അനുഗ്രഹ മരിയ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: