കണ്ണൂർ ജില്ലയില്‍ ഇന്ന് കൊവിഡ് മുക്തരായത് 102 പേര്‍

ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 102 പേര്‍ ഇന്ന്രോഗം ഭേദമായി ആശുപത്രി വിട്ടു. ഇത്രയും പേര്‍ ഒരു ദിവസം രോഗമുക്തി നേടുന്നത് ഇതാദ്യമായാണ്. അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായ 653 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിതരായ 436 കണ്ണൂര്‍ സ്വദേശികളാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് പെരളശ്ശേരി സ്വദേശികളായ 19കാരന്‍, 65കാരന്‍, 27കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശികളായ 40കാരന്‍, 47കാരി,17കാരന്‍, 11 വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശികളായ 23 കാരന്‍, 9 വയസ്സുകാരന്‍, ചെമ്പിലോട് സ്വദേശികളായ 60 കാരന്‍, 40കാരന്‍, 23കാരി, 19 വയസ്സുള്ള രണ്ടുപേര്‍, കീഴല്ലൂര്‍ സ്വദേശികളായ 27 കാരന്‍, 63കാരന്‍, കതിരൂര്‍ സ്വദേശി 37കാരന്‍, പടിയൂര്‍ സ്വദേശി 61കാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 35കാരന്‍, തളിപ്പറമ്പ് സ്വദേശി 27കാരന്‍, വേങ്ങാട് സ്വദേശികളായ 40കാരി, 19കാരി, 16കാരന്‍, പാനൂര്‍ സ്വദേശികളായ 36കാരന്‍, 28കാരന്‍  14കാരന്‍, 18കാരന്‍, 48കാരന്‍, 13 വയസ്സുകാരി, 18കാരന്‍, 31കാരി, 24കാരന്‍, 4 വയസ്സുകാരി, ഏഴോം സ്വദേശി 33കാരന്‍, കൂടാളി സ്വദേശി 34കാരന്‍, കരിവെള്ളൂര്‍ സ്വദേശി 4 വയസ്സുകാരി, രാമന്തളി സ്വദേശികളായ 21കാരന്‍, 42കാരന്‍, ആന്തൂര്‍ സ്വദേശി 50കാരി, കുന്നോത്ത്പറമ്പ് സ്വദേശികളായ  37കാരന്‍, 43കാരി, ഇരിട്ടി സ്വദേശികളായ 32കാരന്‍, 37കാരന്‍, പേരാവൂര്‍ സ്വദേശി 34 കാരന്‍, 54കാരന്‍, കോളയാട് സ്വദേശികളായ 3 വയസ്സുകാരന്‍, 7 വയസ്സുകാരന്‍, 4 വയസ്സുകാരന്‍, 47കാരി, 23കാരി, 18കാരി, 9 വയസ്സുകാരി, മലപ്പട്ടം സ്വദേശി 62കാരന്‍, മാങ്ങാട്ടിടം സ്വദേശി 30കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 28കാരി, 12വയസ്സുകാരി, 34കാരന്‍, മുണ്ടേരി സ്വദേശികളായ 33കാരന്‍, 24കാരന്‍, 19കാരന്‍, പാട്യം സ്വദേശിയായ 23കാരന്‍,തില്ലങ്കേരി സ്വദേശിയായ 34കാരന്‍, കടമ്പൂര്‍ സ്വദേശികളായ 61കാരന്‍, 64കാരന്‍, 26കാരന്‍, തലശ്ശേരി സ്വദേശിയായ 31കാരന്‍,  ചൊക്ലി സ്വദേശികളായ 52കാരി, 22കാരന്‍, അഞ്ചരക്കണ്ടി സ്വദേശിയായ 32കാരന്‍, ആലക്കോട് സ്വദേശിയായ 54കാരന്‍, മയ്യില്‍ സ്വദേശികളായ 60കാരി, 37കാരന്‍, മംഗലാപുരം സ്വദേശി 43കാരന്‍, ബീഹാര്‍ സ്വദേശി 35കാരന്‍, 10 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 54കാരി, കൂത്തുപറമ്പ് സ്വദേശി 36കാരന്‍,  കണ്ണൂര്‍ സ്വദേശി 86കാരന്‍, ന്യൂമാഹി സ്വദേശി 41കാരന്‍, ചാമ്പാട് സ്വദേശി 43കാരന്‍, പടിയൂര്‍ സ്വദേശി 46കാരന്‍, കൂട്ടുപുഴ സ്വദേശി 46കാരന്‍, കോട്ടയം പൊയില്‍ സ്വദേശി 40കാരന്‍, ഒളവിലം സ്വദേശി 58കാരന്‍, പെരിങ്ങാടി സ്വദേശി 45കാരന്‍, മയ്യില്‍ സ്വദേശി 52കാരന്‍, നിര്‍മലഗിരി സ്വദേശി 53കാരന്‍, മാങ്ങാട്ടിടം സ്വദേശി 50കാരന്‍,  ടെമ്പിള്‍ ഗേറ്റ് സ്വദേശികളായ 35കാരന്‍, 52കാരി, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 46കാരി എന്നിവരും ഇന്ന് ആശുപത്രി വിട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: