കണ്ണൂരിൽ ബാങ്കുകളില്‍ കര്‍ശന നിയന്ത്രണം; ഒരു സമയം ഒരാൾ മാത്രം

ജില്ലയിലെ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ്  നിര്‍ദേശം നല്‍കിയത്.  ബാങ്ക് ശാഖകളില്‍ ഒരേ സമയം ഒരു ഇടപാടുകാരനു മാത്രമേ പ്രവേശനം ഉണ്ടാകൂ. പ്രായമായവരും കുട്ടികളും ബാങ്ക് സന്ദര്‍ശനം ഒഴിവാക്കണം. ബാങ്കില്‍ പ്രവേശിക്കുന്നതിനു മുമ്പും ഇടപാടുകള്‍ക്ക് ശേഷവും കൈകള്‍ അണുവിമുക്തമാക്കണം.  ബാങ്കിന് പുറത്കത് കാത്ത് നില്‍ക്കുന്ന ഇടപാടുകാരും സാമൂഹിക അകലം പാലിച്ച് ബാങ്കുകളുമായി സഹകരിക്കേണ്ടതാണ്.  മാസ്‌ക് ധരിക്കാതെ ബാങ്കിനകത്ത് പ്രവേശിക്കാന്‍ പാടില്ല. ഇടപാടുകള്‍ക്കായി പരമാവധി ഡിജിറ്റല്‍/ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിക്കുക. എ ടി എം ഉപയോഗിച്ച ശേഷം കൈകള്‍ ശുചിയായി സൂക്ഷിക്കുക. ബാലന്‍സ് അറിയുന്നതിനായി ഫോണ്‍ മുഖാന്തിരമോ ഇ – പാസ് ബുക്ക് സൗകര്യമോ ഉപയോഗിക്കുക. കണ്ടെയിന്‍മെന്റ് സോണുകളിലെ ശാഖകള്‍ അടഞ്ഞുതന്നെ കിടക്കും. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള നിര്‍ദേശം എല്ലാ ബാങ്കുകള്‍ക്കും നല്‍കിയതായി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: