കണ്ണൂരിൽ 12 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 50-ാം ഡിവിഷനും 
പേരാവൂര്‍ 6, കതിരൂര്‍ 1, ചെറുതാഴം 10 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.
ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ചിറക്കല്‍ 6, ചെറുതാഴം 16, പട്ടുവം 6, 9, കടന്നപ്പള്ളി പാണപ്പുഴ 11, 13, കുറുമാത്തൂര്‍ 10, പാപ്പിനിശ്ശേരി 5 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: