കേരളത്തിൽ 885 പേർക്കു കോവിഡ്; 968 പേർക്ക് രോഗമുക്തി,കണ്ണൂരിൽ 18 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 885 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 968 പേർ രോഗമുക്തി നേടി.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേർക്കാണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 68 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം– 167

കൊല്ലം–133

പത്തനംതിട്ട–23

ഇടുക്കി–29

കോട്ടയം–50

ആലപ്പുഴ–44

എറണാകുളം–69

തൃശൂർ–33

പാലക്കാട്–58

മലപ്പുറം–58

കോഴിക്കോട്–82

വയനാട്–15

കണ്ണൂർ–18

കാസർകോട്– 106

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം–101

കൊല്ലം–54

പത്തനംതിട്ട–81

ഇടുക്കി–96

കോട്ടയം–74

ആലപ്പുഴ–49

എറണാകുളം–151

തൃശൂർ–12

പാലക്കാട്–63

മലപ്പുറം–24

കോഴിക്കോട്–66

വയനാട്–21

കണ്ണൂർ–108

കാസർകോട്– 68

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: