അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ട കോവിഡ് രോഗി പിടിയിൽ
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ട കോവിഡ് രോഗി പിടിയിൽ .വെള്ളിയാഴ്ച രാവിലെ അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് കേന്ദ്രത്തിൽ ചികിത്സയിലുള്ള പ്പോഴാണ് ചാടിപ്പോയത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആറളം കോളനിയിൽ പനച്ചിക്കൽ ഹൗസിൽ ദേവന്റെ മകൻ ദിലീപ്(18)ആണ് ആശുപത്രിയിൽ നിന്നും ഇറങ്ങിയോടിയത്.
ഇരിട്ടി ടൗണിൽ നിന്നാണ് ദിലീപിനെ പിടികൂടിയത് . തടവ് ചാടിയ കൊവിഡ് രോഗി സഞ്ചരിച്ചതായി സംശയത്തേത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍. അഞ്ചരക്കണ്ടിയില്‍ നിന്നും ഇയാള്‍ കയറിയാതെന്ന് സംശയിക്കുന്ന യെസ്സാര്‍ ബസിലെ ജീവനക്കാരാണ് നിരീക്ഷണത്തില്‍ പോയത്. ബസ് അണുവിമുക്തമാക്കി.