സ്വര്‍ണവില ഉയരങ്ങളിലേക്ക് തന്നെ; പവന് 37,880 രൂപ

കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമാണ് ഇന്നത്തെ സ്വര്‍ണത്തിന്‍റെ നിരക്ക്. കഴിഞ്ഞ ദിവസം ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയുമായിരുന്നു വില. അന്താരാഷ്‌ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപം ചെയ്യുന്നതാണ് അന്താരാഷ്‌ട്ര തലത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പിന് കാരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: