കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന റിമാൻഡ് പ്രതി കോവിഡ് സെന്ററിൽ നിന്നും ചാടി.

കണ്ണൂർ: കോവിഡ് പോസിറ്റീവായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ച അടിപിടിക്കേസിലെ പ്രതി ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ടു. ആറളം കോളനിയിലെ പനച്ചിക്കൽ ദിലീപാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം. രക്ഷപ്പെടുമ്പോൾ ഇയാൾ ഒരു കറുത്ത ടീ ഷർട്ടാണ് ധരിച്ചിട്ടുള്ളത്. അടിപിടി കേസിൽ ആറളം പോലീസായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാലാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇയാളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അഞ്ചരക്കണ്ടി കോവിഡ് സെന്ററിലോ, ചക്കരക്കൽ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: