വാഹനാപകടം;പോലീസുകാരന് പരിക്ക്

4 / 100

പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോലീസുകാരന് ഗുരുതര പരിക്ക്. കോവിഡ് ഹോം ക്വാറന്റീൻ പരിശോധനാ ഡ്യൂട്ടിക്കിടെ വ്യാഴാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അപകടം. പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ പട്ടുവം സ്വദേശി ആരമ്പൻ ഷൈജു(41) വിനാണ് പരിക്കേറ്റത്. പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെ പ്രാഥമികചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.

പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ഷൈജുവിന്റെ ബൈക്കിൽ എതിർദിശയിൽനിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

തലക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: