മകളുടെയും പിതാവിന്റെയും ഫോട്ടോ ദുരുപയോഗം ചെയ്തു പീഡകൻ എന്ന തലകെട്ടോടെ ഫേസ്ബുക്ക് പോസ്റ്റ്, ലസിത പാലക്കിനെതിരെ പരാതി.

കണ്ണൂർ: കണ്ണൂർ സിറ്റിയിലെ മകളുടെയും പിതാവിന്റെയും ഫോട്ടോ ദുരുപയോഗം ചെയ്തു പീഡകൻ എന്ന തലകെട്ടോടെ ഫേസ്‌ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു ലസിത പാലക്കിനെതിരെ ഡിവൈഎസ്പിക്ക് പരാതി. കണ്ണൂർ സിറ്റി സ്വദേശിയും സിപിഎം പ്രവർത്തകനുമായ പ്രവാസിയായ അഷ്ഫാഖിനെതിരെയാണ് യുവമോർച്ച വനിതാ നേതാവ് ലസിത പാലക്കൽ ഫേസ്ബുക്ക് പേജിലൂടെയാണ് പീഡകൻ എന്ന ലേബലിൽ ഇയാളുടെയും അഞ്ചുവയസുകാരിയായ മകളുടെയും ഫോട്ടോ പോസ്റ്റ് ചെയ്തത്. തുടർന്ന് അഷ്ഫാഖിന്റെ സഹോദരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ശഹ്‌റാസ്, യൂനുസ് പടിക്കൽ, പിപി റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പി കേസെടുക്കാൻ സിറ്റി പൊലിസിന് കൈമാറി. കുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തതിന് ബാലാവകാശ കമ്മീഷനും കുടുംബം അടുത്ത ദിവസം പരാതി നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: