കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

എക്സൈസ് കമ്മീഷണർ സ്പെഷ്യൽ

സ്ക്വാഡ് ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്ക് മരുന്നായ പത്ത് ഗ്രാം ആംഫിറ്റാമിൻ (MDMA) നും പതിനെട്ട് ഗ്രാം കഞ്ചാവുമായി പെരളശ്ശേരി മൂന്ന്പെരിയ സ്വദേശി കൃഷ്ണ നിവാസിൽ രാമകൃഷ്ണൻ മകൻ കെ പി റിഷബ് (28) നെ KL 13 AM 8098 ഡ്യൂക്ക് ബൈക്കുമായി അറസ്റ്റ് ചെയ്തു . കണ്ണൂർ നഗരത്തിലെ പ്രധാന മയക്ക് മരുന്ന് കച്ചവടക്കാരനായ ഇയാളെ മാസങ്ങളോളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷച്ചതിന് ശേഷം ഇയാളുടെ കൈവശം വിൽപ്പനക്കായി കൂടുതൽ മയക്ക് മരുന്ന് എത്തുന്നത് വരെ കാത്ത് നിന്നാണ് അതിസാഹസികമായി ഇയാളെ പിടികൂടിയത്. മയക്ക് മരുന്ന് സിറിഞ്ചുകളിലാക്കി കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി ആവശ്യക്കാർക്ക് കുത്തിവച്ചു കൊടുക്കുകയും വിൽപ്പന നടത്തുന്നതിലെയും പ്രധാനിയാണ് ഇയാൾ . ഇയാൾക്കെതിരെ ഇതിന് മുൻപും ഹാഷിഷ് ഓയിൽ കൈവശം വച്ചതിന് എക്സൈസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .കൂടാതെ പോലീസിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട് . മയക്ക് മരുന്നുകൾ കൊണ്ടു നടക്കുന്നതിനും വിതരണം ചെയ്യുന്നതിനും അതിവേഗ ബൈക്കായ KTM ഡ്യൂക്ക് ബൈക്കാണ് ഇയാൾ ഉപയോഗിക്കുന്നത് . ലഹരിക്ക് അടിമപ്പെട്ട നിരവധിപ്പേരാണ് ദിവസേന ലഹരി തേടി ഇയാളെയടുക്കലെത്തുന്നത് . നിശാപാർട്ടികളിലും ലഹരിക്കും വേണ്ടി യുവാക്കൾ ഉപയോഗിക്കുന്ന ലഹരിയായ ” എം ” എന്ന ചെല്ലപ്പേരിൽ ലഹരിക്കടിമപ്പെട്ടവരിൽ അറിയപ്പെടുന്ന MDMA വെറും രണ്ട് ഗ്രാം കൈവശം വച്ചാൽ പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് . കഴിഞ്ഞയാഴ്ച്ചയിലും അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ ശിവപുരം സ്വദേശിയെയും അതിമാരക ലഹരി മരുന്നുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു . പ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരി , എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് . ഉത്തര മേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ , വി .പി. ശ്രീകുമാർ , സി .എച്ച് .റിഷാദ് ,കെ .ബിനീഷ് ,സീനിയർ എക്സൈസ് ഡ്രൈവർ സി അജിത്ത് എന്നിവർ ചേർന്നാണ് വിദഗ്ദമായി ഇയാളെ പിടികൂടിയത് . വരും ദിവസങ്ങളിൽ ശക്തമായ റെയ്ഡ് നടത്തുകയും മദ്യ-മയക്ക് മരുന്ന് സംഘങ്ങൾക്കെതിരെ തക്കതായ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി കെ സുരേഷ് അറിയിച്ചു . ഇയാളെ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: