കായംകുളത്ത് പ​ട്ടാ​പ്പ​ക​ല്‍ ക​ട​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ലെ മോ​ഷ്ടാ​വ് പി​ടി​യി​ല്‍

പ​ട്ടാപ്പ​ക​ല്‍ ക​ട​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വി​നെ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി. എ​റ​ണാ​കു​ള​ത്ത് ഫ്ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ഇ​യാ​ളെ എ​റ​ണാ​കു​ളം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ പി​ടി​കൂ​ടി​യ​ത്. സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്നും ല​ഭി​ച്ച സി​സി ടി​വി ദൃ​ശ്യ​മാ​ണ് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. സി​സി ടി​വി ദൃ​ശ്യ​ത്തി​ല്‍ നി​ന്നും ഇ​യാ​ള്‍ എ​ത്തി​യ കാ​റി​ന്‍റെ ര​ജി​സ്റ്റ​ര്‍ ന​ന്പ​റും ഇ​യാ​ളു​ടെ ദൃ​ശ്യ​വും പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​യാ​ള്‍ ക​ട​യി​ല്‍ ക​യ​റു​ന്ന​തും തി​രി​കെ ഇ​റ​ങ്ങി പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തി​ല്‍ കാ​റി​ന്‍റെ ര​ജി​സ്റ്റ​ര്‍ ന​ന്പ​ര്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ഇ​ന്ന് കാ​യം​കു​ള​ത്ത് എ​ത്തി​ക്കും. പോ​ലീ​സ് സ്റ്റേ​ഷ​നു വ​ട​ക്ക് മു​ക്ക​വ​ല​യി​ല്‍ വാ​ഴ​പ്പ​ള​ളി​ല്‍ പ്ര​ഭാ​ക​ര​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള പ്ര​ഭാ​ക​ര​ന്‍ ടീ ​എ​ന്ന തേ​യി​ല​ക്ക​ട​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യി​ലെ​ത്തി​യ യു​വാ​വ് മേ​ശ​യ്ക്കു​ള്ളി​ല്‍ നി​ന്നും പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ സ​മ​യം ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യി​രു​ന്നു.പ്ര​ഭാ​ക​ര​ന്‍ മാ​ത്ര​മേ ക​ട​യി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. ക​ട​യി​ലെ​ത്തി​യ യു​വാ​വ് 50 ഗ്രാം ​ഗ്രീ​ന്‍​ടീ വാ​ങ്ങി 500 രൂ​പ​യു​ടെ നോ​ട്ടു ന​ല്‍​കി. ക​ട​യു​ട​മ മേ​ശ തു​റ​ന്നു ബാ​ക്കി ന​ല്‍​കി. ക​ട​യി​ല്‍ നി​ന്നും പോ​യ യു​വാ​വ് അ​ല്‍​പ​സ​മ​യ​ത്തി​നു ശേ​ഷം മ​ട​ങ്ങി വ​ന്ന് 100 ഗ്രാം ​തേ​യി​ല കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: