വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ചാവശ്ശേരി ജംഷീറ മൻസിലിൽ മുനവർ , നടുവനാട് കണ്ണിക്കരിയിൽ മുഹമ്മദ് (33) എന്നിവരെയാണ് ഇരിട്ടി എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.പായം വട്ട്യറയിലെ എരുമത്തടത്ത് 11-ന് വൈകുന്നേരം അഞ്ചുമണിയോടെ കാറിലെത്തിയ സംഘം എട്ടാംക്ലാസ് വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വിദ്യാർഥികൾ രുമത്തടത്തെ വീട്ടിലേക്ക് നടന്നുപോകവെ കാറിലെത്തിയ സംഘം ഇവരോട് വഴിചോദിക്കുകയും തുടർന്ന് മുന്നോട്ടുപോയ കാർ തിരിച്ചെത്തി എട്ടാംക്ലാസുകാരിയെ കഴുത്തിൽ പിടിച്ച് മർദിക്കുകയും കാറിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടികൾ ബഹളംവെച്ചതിനെത്തുടർന്ന് സമീപവാസി ഓടിയെത്തുന്നതുകണ്ട സംഘം ശ്രമം ഉപേക്ഷിച്ച് കാർ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്. നിറം ഒഴികെ കാറിന്റെ നമ്പറോ മറ്റു കാര്യങ്ങളോ കുട്ടികൾക്ക് അറിയാമായിരുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: