വയനാട്ടില്‍ ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്കായുള്ള പോലീസ് തെരച്ചില്‍ ഊര്‍ജിതം

വയനാട് അമ്ബലവയലില്‍ നടുറോഡില്‍ ദമ്ബതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദിനായി പൊലീസ് തിരച്ചില്‍ ഈര്‍ജിതമാക്കന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്ബലവയല്‍ പൊലീസിന്റെ നിഗമനം. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അടക്കം പൊലീസ് കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ അഭിഭാഷകനെ കണ്ട് സംസാരിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞതനുസരിച്ചാണ് ഒളിവില്‍ പോയതെന്നുമാണ് വിവരം. വൈകാതെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അതേസമയം മര്‍ദ്ദനമേറ്റ ദമ്ബതികളെ കണ്ടെത്താനും ശ്രമവും തുടരുകയാണ്. ഇവര്‍ പാലക്കാട് സ്വദേശികള്‍ ആണെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ഞായറാഴ്ച്ച രാത്രി അമ്ബലവയല്‍ ടൗണില്‍ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൂന്നാംദിവസമാണ് പൊലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: