ബ്ലഡ്‌ ഡൊണേഷൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു

കണ്ണൂർ ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹരിത താരകം വാട്സ്അപ് കൂട്ടായ്മ നിർമിച്ച സ്പന്ദനം ബ്ലഡ്‌ ഡൊണേഷൻ വെബ്സൈറ്റും

മൊബൈൽ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു. ഹരിത താരകം പ്രസിഡന്റ് കെ എം നവാസ് ചേലേരിയുടെ അധ്യക്ഷതയിൽ കടലായിൽ നടന്ന ചടങ്ങിൽ ഹരിത താരകം കൂട്ടായ്മയിലെ മുതിർന്ന അംഗമായ മൊയ്‌ദീൻ കടലായിക്ക് കൈമാറിക്കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം നടത്തി, മൊബൈൽ ആപ്ലിക്കേഷൻ ആദ്യ രജിസ്‌ട്രേഷൻ കടലായി പള്ളി ഖത്തീബ് ഒക്കെ മുഹമ്മദ്‌ ബാഖവി നിർവഹിച്ചു, കെ എം ഷാജി എം എൽ എ, ടി വി പി ഖാസിം, കെ പി താഹിർ, എം പി മുഹമ്മദലി, മനാസ് ചിറക്കൽകുളം, ഗസ്സാലി താണ, ഫായിസ് മഷ്‌ഹൂർ തങ്ങൾ, ഷബീർ കടലായി, ഷാനിബ്, സഹദ് മാങ്കടവൻ, ഷബീർ കുഞ്ഞിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ഇസ്മായിൽ കുഞ്ഞിപ്പള്ളി സ്വാഗതവും തസ്ലിം നന്ദിയും പറഞ്ഞു

കണ്ണൂരിൽ ഹോസ്പിറ്റലുകളിൽ ബ്ലഡ്‌ ക്ഷാമം നേരിടുന്നു,

ബ്ലഡ്‌ ഡൊണേഷൻ കേരളയും, ഹരിത താരകം സ്പന്ദനവും, സംയുക്‌താഭിമുഖ്യത്തിൽ കണ്ണൂരിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തുന്നു,

ബ്ലഡ്‌ നൽകാൻ തയ്യാറുള്ളവർ നാളെ (25-07) രാവിലെ 10 മണിമുതൽ 12 മണിവരെ നടക്കുന്ന ക്യാമ്പിലേക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചേരുക,

contact ; 9847297299
9895095420

രക്ത ദാനം
മഹാദാനം

ഇപ്പോൾ തന്നെ നിങ്ങളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ രെജിസ്റ്റർ ചെയ്യൂ,

ചിലപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ നിങ്ങളും കാരണമായേക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: