“ജീവിത വിജയത്തിന് ഇമോഷണൽ ഇന്റലിജൻസ്” എന്ന വിഷയത്തിൽ ലീപ്പിന്റെ സൗജന്യ മനഃശാസ്ത്ര ശില്പശാല ജൂലൈ 29 ന്
“ജീവിത വിജയത്തിന് ഇമോഷണൽ ഇന്റലിജൻസ് ”
ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നടത്തിവരുന്ന സൗജന്യ
മനഃശാസ്ത്ര – വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി ജൂലൈ 29 ന് “ജീവിത വിജയത്തിനും സമ്പൽസമൃദ്ധിക്കും ആരോഗ്യത്തിനും ഇമോഷണൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം” എന്ന വിഷയത്തിൽ സൗജന്യ ശില്പശാല നടത്തുന്നതായിരിക്കും
ജീവിത വിജയത്തിന് ബുദ്ധിയേക്കാൾ പ്രധാനം വൈകാരിക ബുദ്ധി അഥവാ ഇമോഷണൽ ഇന്റലിജൻസ് ആണ്. ഇമോഷണൽ ഇന്റലിജൻസ് എന്താണെന്നും എങ്ങനെ അത് വികസിപ്പിച്ചെടുക്കാമെന്നും ശാസ്ത്രിയമായി വിശദമാക്കുന്ന ശില്പശാലയാണിത്. വൈകാരിക ആരോഗ്യവും പക്വതയും കൈവരിച്ചെങ്കിൽ മാത്രമേ ആധുനിക ജീവിതത്തിന്റെ സങ്കീർണ പ്രശ്നങ്ങളേയും പ്രതിസന്ധികളേയും അതിജീവിച്ച് മുന്നേറാനാകൂ. നാനാതരത്തിലുള്ള വെല്ലുവിളികളെയും വിഷമതകളേയും വിഷാദങ്ങളേയും സമചിത്തതയോടെ നേരിടുന്നതിനും ജീവിതവിജയം കൈവരിക്കുന്നതിനും വേണ്ടിയുള്ള മനഃശാസ്ത്ര മാർഗ്ഗരേഖയാണ് ലീപ്പ് കൗൺസിലിങ് സെന്ററിലെ സൈക്കോളജിസ്റ്റ് ഡോ കെ ജി രാജേഷ് ഈ ശില്പശാലയിൽ പങ്കുവയ്ക്കുന്നത്.
കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ വച്ച് ജൂലൈ 29 ന് ഉച്ച കഴിഞ്ഞ് 2.00 മുതൽ 5.30 വരെ നടക്കുന്ന ഈ ശില്പശാലയിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാം. തികച്ചും സൗജന്യമായ ഈ ശില്പശാലയിൽ പങ്കെടുക്കാൻ 9388776640; 8089279619 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയുക