ത്രീ സ്റ്റാർ ഹോട്ടലില്‍ മുറിയെടുത്ത് ചീട്ട് കളി; പിടിച്ചെടുത്തത് മുക്കാല്‍ ലക്ഷത്തോളം രൂപ

തലശ്ശേരി: നഗരമധ്യത്തിലെ നക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട സംഘത്തിലെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയായി ഈ സംഘം നഗരത്തിലെ പേള്‍വ്യൂ റീജന്‍സി ത്രീ സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്ത് ചീട്ട് കളി നടത്തുകയായിരുന്നു.അറസ്റ്റിലായവരില്‍ നിന്ന് 78,450 രൂപയും പോലീസ് പടിച്ചെടുത്തു. പി.കെ നിയാസ്, എം.കെ ഷംസീര്‍,എ.ടി മഹമൂദ്, കെ.പി സമദ്, എം.കെ റഫീഖ്, ടി.വി ഷാജു , പി.കെ റഹീം എന്നിവരെയാണ് തലശ്ശേരി എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഓരോ ആഴ്ചയിലും ഓരോ ഹോട്ടലുകളില്‍ മാറി മാറി മുറിയെടുത്താണ് ഈ സംഘം ചൂതാട്ടത്തിലേര്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി, മാഹി പ്രദേശങ്ങളിലെ ഹോട്ടലുകളിലും ചില വീടുകളും കേന്ദ്രീകരിച്ച് ചീട്ട് കളി നടക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: