മലയോരത്തിന്റെ അഭിമാനമായ സാന്ദ്ര ബാബുവിന് ഇരട്ട സ്വർണ്ണം

ഗുജറാത്ത് വഡോദരയിൽ നടക്കുന്ന നാഷണൽ യൂത്ത് അത്‌ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംപിൽ സാന്ദ്ര ബാബുവിനു സ്വർണ്ണം നേടിയാതറിഞ്ഞു ആവേശത്തിലാണ് ജന്മഗ്രാമം .12.51 മീറ്റർ ചാടിയാണ് സാന്ദ്ര കേരളത്തിനു വേണ്ടി രണ്ടാം സ്വർണ്ണം നേടിയത്.ഇരട്ട സ്വർണ്ണം ലഭിച്ചതോടെ ആവേശത്തിലാണ് സാന്ദ്രയുടെ നാടായ കേളകം.12.51 മീറ്റർ ചാടിയാണ് സാന്ദ്ര കേരളത്തിനു വേണ്ടി രണ്ടാം സ്വർണ്ണം നേടിയത്.കഴിഞ്ഞ ദിവസം ലോംഗ് ജംപിൽ 5.64 മീറ്റർ ദൂരം ചാടി സ്വർണ്ണം നേടിയിരുന്നു. മുമ്പ് ഡൽഹിയിൽ വെച്ച് നടന്ന ഖേലോ ഇന്ത്യ ദേശീയ മീറ്റിൽ അണ്ടർ 17 വിഭാഗം ട്രിപ്പിൾ ജംപിൽ സാന്ദ്ര ബാബുവിന് വെള്ളി ലഭിച്ചിരുന്നു.സംസ്ഥാന,ദേശീയ സ്‌കൂൾ കായിക മേളയിൽ ലോംങ്ങ് ജംമ്പിൽ ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ച് സ്വർണ്ണ മെഡൽ നേടുകയും കായികരംഗത്ത് പുത്തൻ പ്രതീക്ഷയായ സാന്ദ്ര ട്രിപ്പിൾ ജംപിലും നിരവധി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയിരുന്നു .സാന്ദ്രയുടെ കുതിപ്പ് രാജ്യത്തിന് മുതൽ കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് നാടും നാട്ടുകാരും .കേളകം ഇല്ലിമുക്ക് സ്വദേശി തൈയ്യുള്ളതിൽ ബാബു-മീര ദമ്പതികളുടെ മകളായ സാന്ദ്ര കോതമംഗലം മാതിരപ്പിള്ളി ജിവി എച്ച്എസ്എസിലെ വിദ്യാർത്ഥിയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: