തീവണ്ടി തട്ടി മരിച്ചു.

പയ്യന്നൂർ: റെയിൽവെ സ്റ്റേഷൻ വടക്ക് ഭാഗത്തെ പ്ലാറ്റ്ഫോമിനടുത്ത് അജ്ഞാതൻ തീവണ്ടി തട്ടി മരിച്ചു.ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. മരിച്ച ആൾക്ക് ഏകദേശം 70 വയസ് പ്രായം തോന്നിക്കും വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.