കോഴിക്കോട് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുമായി വാക്തർക്കം; ജീവനക്കാരനു കുത്തേറ്റു

കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ചാത്തമംഗലം എൻഐടിക്കടുത്തുള്ള കട്ടാങ്ങൾ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിന് (43) അക്രമി സംഘത്തിന്റെ കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചിറ്റാരിപ്പിലാക്കൽ സ്വദേശികളായ 5 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നാലുപേരെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: