തലശ്ശേരിയിൽ ഹോട്ടൽ കത്തിനശിച്ചു

തലശ്ശേരി: തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്.വ്യാഴാഴ്ച രാത്രി 11-നാണ് സംഭവം.

ബസ്‌സ്റ്റാൻ‍ഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ. സമീപത്തുള്ള കെട്ടിടത്തിൽ പടരുംമുൻപ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ഹോട്ടലിന് തൊട്ടുള്ള മെഡിക്കൽ ഷോപ്പിന്റെ ബോർഡിനും തീപ്പിടിച്ചു.

അഗ്നിരക്ഷാസേനയെത്തി രാത്രി 12 മണിക്ക് തീയണച്ചു. തലശ്ശേരിയിൽനിന്നും പാനൂരിൽനിന്നും അഗ്നിരക്ഷാസേനയെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: