നിയമസഭാ തെരഞ്ഞെടുപ്പിൽ ഫണ്ട് കണ്ടെത്താൻ പിണറായി സർക്കാർ മരം കൊള്ള നടത്തി;സതീശൻ പാച്ചേനി

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സര്‍ക്കാര്‍ മരം മുറിക്കാന്‍ ഇറക്കിയ ഉത്തരവ് തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും പിണറായി സർക്കാർ ഇറക്കിയ ഉത്തരവിലെല്ലാം അഴിമതിയുടെ സാധ്യത തേടുന്നതായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

സംസ്ഥാനത്ത് നടന്ന മരം കൊള്ളയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡി എഫ് സംസ്ഥാനത്താകമാനം നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ വെസ്റ്റ് മണ്ഡലം യുഡിഎഫ് കമ്മിറ്റി കണ്ണൂർ താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരം കൊള്ളക്കാരില്‍ നിന്നും വാങ്ങിയ കോടികളാണ് തിരഞ്ഞെടുപ്പ് വേളയില്‍ ഇടത് മുന്നണി ഒഴുക്കിയത്. മുഖ്യമന്ത്രിയും വനം മന്ത്രിയും ഒന്നിച്ചെടുത്ത തീരുമാനം വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെടാനാണ് നീക്കം. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മരം കൊള്ളയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. സത്യവാസ്ഥ പുറത്ത് വരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. അതിന് ഉത്തരവ് ഇടുന്നത് വരെ യുഡിഎഫ് ശക്തമായ സമരം നടത്തുമെന്നും പാച്ചേനി പറഞ്ഞു.

പ്രതിഷേധ ധര്‍ണയില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ എം ഷഫീഖ് അധ്യക്ഷതവഹിച്ചു. നേതാക്കളായ
എം പി രാജേഷ്, എഐസിസി മാധ്യമ വിഭാഗം അംഗം ഷമാ മുഹമ്മദ്, ഗിരീശൻ നാമത്ത് , പി.വി ജയസൂര്യന്‍, സി. സീനത്ത്, എ.ടി. നിശാന്ത്, എ.കെ അമര്‍നാഥ്, ഷിബുഫെര്‍ണാണ്ടസ്, ദീപക് രാമകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: