എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം 30ന്, ഹയര്‍ സെക്കന്‍ഡറി ജൂലൈ പത്തിന്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനം ജൂണ്‍ 30ന് . ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ജൂലൈ പത്തിന് പ്രഖ്യാപിക്കും. . ലോക്ഡൗണിനെ തുടര്‍ന്നാണ് ഇത്തവണ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും താളംതെറ്റിയത്. കോവിഡ് ഭീതിക്കിടയില്‍ കര്‍ശന സുരക്ഷയൊരുക്കിയായിരുന്നു പരീക്ഷകൾ നടത്തിയത്. സാമൂഹിക അകലം ഉറപ്പാക്കി ഓരോ ക്ലാസിലും പരമാവധി ഇരുപതുപേര്‍ മാത്രമായിരുന്നു. പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെ സേവനവും ലഭ്യമാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: