മാ​ഹിയില്‍ കഞ്ചാവുമായി മൂ​ന്നു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

കഞ്ചാവുമായി മൂ​ന്നു യു​വാ​ക്ക​ള്‍ പോലീസ് പി​ടി​യി​ല്‍. മ​ല​പ്പു​റം മു​തു​വ​ല്ലൂ​ര്‍ കു​ന്ന​ത്തൂ​ര്‍ വി​ല്ല​യി​ല്‍ ഷി​ഹാ​ബു​ദ്ദീ​ന്‍ , മാ​ഹി പൂ​ഴി​ത്ത​ല അ​ഴി​യി​ട്ട വ​ള​പ്പി​ല്‍ മു​ഹ​മ്മ​ദ് അ​ഫ്രീ​ദ് , പൂ​ഴി​ത്ത​ല ചി​ല്ലി​പ്പ​റ​മ്ബ​ത്ത് ഷ​ര്‍​ജാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് 175 ഗ്രാം ​ക​ഞ്ചാ​വ്, ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, 3040 രൂ​പയും പിടിച്ചെടുത്തു.ദേ​ശീ​യ​പാ​ത​യി​ല്‍ എം​ആ​ര്‍​എ ബേ​ക്ക​റി​ക്കു പി​ന്നി​ല്‍ ത​മ്പ​ടി​ച്ച്‌ വി​ല്പ​ന ന​ട​ത്തു​വാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് ഇവര്‍ പിടിയിലാകുന്നത്.മാ​ഹി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: