പ്രവേശനം തടഞ്ഞിട്ടും തലശ്ശേരി കടൽപ്പാലത്തിൽ ആളുകളേറെ

അപകടാവസ്ഥയിലായ കടൽപ്പാലത്തിലേക്കുള്ള പ്രവേശനം തുറമുഖ വകുപ്പ് മതിൽകെട്ടി തടഞ്ഞിട്ടും സന്ദർശകരെത്തുന്നു.ഞായറാഴ്ച നൂറിലേറെ പേരാണ് ഉച്ചയ്ക്കുശേഷം കടൽപ്പാലത്തിലെത്തിയത്. പ്രവേശനം തടയാൻ കഴിഞ്ഞവർഷമണ് സിമന്റ്‌കട്ട കൊണ്ട് മതിൽകെട്ടിയത്. ഇതിനുശേഷം മതിലിലൂടെ കയറിയാണ് പാലത്തിലേക്ക് കടന്നിരുന്നത്.കുറച്ചുനാളുകൾക്കുശേഷം മതിലിന്റെ ഒരുവശത്തെ കട്ട നീക്കി പ്രവേശിച്ചുതുടങ്ങി. മാസങ്ങളോളം ഇതിലൂടെ ആളുകൾ കടന്നിട്ടും പോലീസും മറ്റും അവഗണിക്കുകയായിരുന്നു.ഒരാഴ്ച മുമ്പ് രണ്ട് വിദ്യാർഥികൾ സെൽഫിയെടുക്കുന്നതിനിടെ പാലത്തിൽനിന്ന് കാൽ തെന്നി കടലിലേക്ക് വീഴുന്നതിന് മുമ്പ് അവർ പാലത്തിൽ പിടിച്ച് തൂങ്ങിനിന്നു. മീൻപിടിത്തത്തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.ഈ സംഭവത്തിനുശേഷം അധികൃതർ വീണ്ടും മതിൽ കെട്ടി. കാലവർഷത്തിൽ കടലേറ്റം രൂക്ഷമായിരിക്കയാണ്.പാലത്തിന്റെ മുകളിലേക്കുവരെ ചിലദിവസങ്ങളിൽ തിരമാലകൾ അടിച്ചുകയറുന്നുണ്ട്. പാലത്തിലെത്തുന്നവരിൽ ഭൂരിഭാഗവും മറുനാടൻ തൊഴിലാളികളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: