കോടിയേരിയുടെ വാദം തെറ്റ് ; അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

ബിനോയി കോടിയേരിക്ക് എതിരായ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത് രം​ഗത്ത്.കേസില്‍ കോടിയേരി പറഞ്ഞ വാദങ്ങളെല്ലാം അഭിഭാഷകന്റെ വെളിപ്പെടുത്തലോടെ പൊളിയുകയാണ് . വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് തന്റെ ഓഫീസിലായിരുന്നുവെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി. കോടിയേരിയോട് സംസാരിച്ചപ്പോള്‍ സത്യാവസ്ഥ അറിയണമെന്ന് അദ്ദേഹം പറഞ്ഞു.വിനോദിനിയും ബിനോയിയും അഭിഭാഷകന്റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെ ശ്രീജിത്ത് കോടിയേരി ബാലകൃഷ്ണനെ വിളിച്ച്‌ രാഷ്ട്രീയമായി വലിയ വിവാദമാകാന്‍ പോകുന്ന വിഷയമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബിനോയി പറഞ്ഞത് അനുസരിച്ച്‌ യുവതിയുടെ ബ്‌ളാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമമെന്നായിരുന്നു കോടിയേരി വിശ്വസിച്ചത്. പണം നല്‍കേണ്ട എന്ന നിലയിലാണ് ബിനോയി സംസാരിച്ചത്. ഇപ്പോള്‍ പണം നല്‍കിയാല്‍ വീണ്ടു ചോദിക്കുമെന്ന് ബിനോയ് പറഞ്ഞിരുന്നത്. മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നും വിവാദം ഉണ്ടായപ്പോള്‍ മാത്രമാണ് തനിക്ക് അറിവ് കിട്ടിയതെന്നും നേരത്തേ കോടിയേരി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞ വാദമാണ് പൊളിഞ്ഞിരിക്കുന്നത്.ബിനോയിയുമായി നടന്നിരുന്ന പണമിടപാടിന്റെ ബാങ് രേഖകള്‍, ഫോട്ടോയും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും ഇരുവരും വിവാഹം കഴിച്ചതായി കണക്കാക്കാന്‍ കഴിയുന്ന ബിനോയിക്കെതിരേ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒട്ടേറെ രേഖകളോടെയാണ് യുവതി ചര്‍ച്ചയ്ക്ക് എത്തിയത്. എന്നാല്‍ കുട്ടി തന്റേതല്ലെന്ന് പറഞ്ഞു ബിനോയി തര്‍ക്കിച്ചു. കുട്ടി തന്റേതല്ലെന്നു ബിനോയിയും പണം കൊടുക്കാന്‍ കഴിയില്ലെന്ന് വിനോദിനിയും നിലപാട് എടുത്തതോടെ ചര്‍ച്ച അലസിപ്പോയി. വിനോദിനി മടങ്ങിയതിന് പിറ്റേന്ന് ഏപ്രില്‍ 19 നായിരുന്നു ബിനോയി കണ്ണൂര്‍ ഐജിയ്ക്ക് ബ്‌ളാക്ക് മെയില്‍ എന്ന് കാണിച്ച്‌ പരാതി നല്‍കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: