തളിപ്പറമ്പ് ഹണി ട്രാപ് ; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി മുംബൈയിൽ പിടിയിൽ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി കസ്റ്റഡിയില്‍നിന്ന് പത്ത് മാസംമുമ്പ് രക്ഷപ്പെട്ട ഹണിട്രാപ്പ് സംഘത്തലവന്‍ കൊടിയില്‍ റുവൈസ് മുംബൈയില്‍ പിടിയിലായി. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുബൈയില്‍ വെച്ച്‌ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികൂടിയത്.തളിപ്പറമ്പിനെ ഞെട്ടിച്ച ഹണിട്രാപ്പ് പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയായ കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് വില്ലയില്‍ കൊടിയില്‍ റുവൈസ് 2018 സെപ്തംബര്‍ മൂന്നിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ കഴിയവെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടത്. ആഗസ്ത് 24 നാണ് റുവൈസും മൂന്ന് കൂട്ടാളികളുമടങ്ങിയ ഹണിട്രാപ്പ് സംഘത്തെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രമുഖരെ സ്ത്രീകളോടൊപ്പം നിര്‍ത്തി തന്ത്രപൂര്‍വം ചിത്രികരിച്ച കിടപ്പറ- നഗ്‌നരംഗങ്ങള്‍ കാണിച്ച്‌ കോടികള്‍ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: