സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി ശക്തമാക്കണം -വൈ.എം.സി.എ

പയ്യാവൂർ: ഫെയ്സ് ബുക്ക് വാട്സ് ആപ് തുടങ്ങിയ നവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി തുടർന്നു വരുന്ന വ്യാജ

പ്രചരണങ്ങൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വൈഎംസിഎ ചെമ്പേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ നെല്ലിക്കുറ്റിയിൽ മരിച്ചയാൾ എഴുന്നേറ്റിരുന്നതായി ചിത്രമുൾപ്പെടെ സന്ദേശം പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണിത്. അന്ത്യശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന വൈദീകനും കൂടെയുള്ളവരും ഭയന്നോടിയെന്ന് ചേർത്തത് നെല്ലിക്കുറ്റി ദേവാലയത്തിലെ പുരോഹിതനും നാട്ടുകാർക്കും അപമാനകരമായെന്നും കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ഈ വ്യാജ സന്ദേശം ആദ്യമായി സമുഹമാധ്യമത്തിൻ പോസ്റ്റ് ചെയ്തയാളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും വൈഎംസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.ചെമ്പേരിവൈഎംസി പ്രസിഡന്റ് സിബി പുന്നക്കുഴിയിൽ അധ്യക്ഷത വഹിച്ചു. മാത്യു എഴുതന മലയിൽ, മാത്യു അടുപ്പുകല്ലിങ്കൽ ,ജോസ് മേമടത്തിൽ, ഇമ്മാനുവൽ ജോർജ്, സിബി പിണക്കാട്ട്, ജോമി ചാലിൽ, ആന്റണി മായയിൽ, ഷൈബി കുഴിവേലി പ്പുറത്ത്, ജോഷി കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!
%d bloggers like this: