ഉരുള്പൊട്ടലിൽ ബാരാപോളിൽ അടിഞ്ഞ മണ്ണും കല്ലും നീക്കം ചെയ്തു തുടങ്ങി

ഇരിട്ടി: ഉരുള്പൊട്ടലിൽ അടിഞ്ഞ മണ്ണും കല്ലും ബാരാപോളിൽ നിന്നും നീക്കി തുടങ്ങി. അടുത്തയാഴ്ച അവസാനം

ബാരാപോൾ മിനി ജല വൈദ്യുത പദ്ധതിയില് നിന്നും വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനാലില് കല്ലും മണ്ണും നിറഞ്ഞതിനെത്തുടര്ന്ന് പവര് ഹൗസിലേക്ക് വെള്ളം എത്താത്തതാണ് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചത്. കര്ണാടകത്തിലെ ബ്രഹ്മഗിരി വനമേഖലയില് ഉണ്ടായ ഉരുള്പൊട്ടലാണ് ബാരാപോൾ മിനി ജല വൈദ്യുത പദ്ധതിയുടെ പ്രവര്ത്തനത്തെ ബാധിച്ചത്.15 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള മിനി ജല വൈദ്യുത പദ്ധതി ബാരാപോള് പുഴയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് പ്രവര്ത്തിക്കുന്നത്. പദ്ധതി ലക്ഷ്യം വച്ചതിലും കൂടുതല് ചരിത്രനേട്ടം കൈവരിച്ച് മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഉരുള്പൊട്ടല് ഉണ്ടായത്. പവര്ഹൗസിലെ ജനറേറ്റര് പ്രവര്ത്തിപ്പിക്കാന് കനാല് വഴിയാണ് വെള്ളം എത്തിക്കുന്നത്. എന്നാല് ഈ കനാലില് കല്ലും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകുന്നതിന് തടസം തീര്ത്തിരിക്കുകയാണ്. ഇതിനിടയില് ജനറേറ്ററുകളുടെ അറ്റകുറ്റ പ്രവൃത്തിയും നടത്തി വരുന്നുണ്ട്. ജൂണ് മുതല് നവംബര് വരെ കാലവര്ഷത്തിലെ നീരൊഴുക്കും നവംബര് മുതല് മെയ് മാസം വഴി സോളാര് പാനല് ഉപയോഗിച്ചും വൈദ്യുതി ഉദ്പാദിപ്പിക്കുകയാണ് ചെയ്യു

%d bloggers like this: