മുചക്ര സ്കൂട്ടർ മറിഞ്ഞ് മദ്ധ്യവയസ്‌ക്കന്‍ മരണപ്പെട്ടു

മട്ടന്നൂർ :വിളക്കോട് അയ്യപ്പന്‍കാവില്‍ മുചക്രം വാഹനം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മദ്ധ്യവയസ്‌കന്‍

മരണപ്പെട്ടു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. ആറളത്തെ കുടുംബ വീട്ടില്‍ പോയി തിരിച്ച് വരവേ അയ്യപന്‍കാവ് ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിട്ട മുചക്രസ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലെക്ക് മറിഞ്ഞായിരുന്നു അപകടം ശിവപുരം വെള്ളിലോട്ടെ എം എ ഹൗസില്‍ എം.എ. മുഹമ്മദ് (56) ആണ് മരണപ്പെട്ടത് . കൂടെ യാത്രചെയ്തിരുന്ന ഭാര്യ അഫ്‌സത്തിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു. . പരിക്കേറ്റ ഇരുവരെയും ഇരിട്ടി യിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മുഹമ്മദ് മരണപ്പെട്ടു. മക്കള്‍: ജാബിര്‍(ദുബൈ), മുഹ്‌സിന, ജസീല. സഹോദരങ്ങള്‍: അസീസ്, അബ്ദുറഹ്മാന്‍, റംല, സൈന, നസീമ, ആയിഷ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി .

error: Content is protected !!
%d bloggers like this: