സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ റോഡരികില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: സൈനിക മേജറുടെ ഭാര്യയുടെ മ്യതദേഹം റോഡരികില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോ

സ്‌റ്റേഷന് സമീപം ബ്രാര്‍ സ്വകയറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊലയാളിയുടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു മ്യതദേഹം.

ഫിസിയോതെറാപ്പി ചെയ്യാനായി ഡല്‍ഹി കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയിലേക്ക് പോയ ഇവരെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്ു. വഴിയാത്രക്കാരാണ് 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മ്യതദേഹം റോഡരികില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുന്ന നിലയിലായിരുന്നു മ്യതദേഹം. വാഹനത്തില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം മ്യതദേഹം റോഡരികില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെക്കുറിച്ചുള്ള സുപ്രധാന വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.

error: Content is protected !!
%d bloggers like this: