മന്ത്രിയാണെന്നുകരുതി എന്തും പറയാമോ? പിയൂഷ് ഗോയലിനെതിരെ പിണറായി

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെതിരെ രൂക്ഷമായ പ്രതികരണവുമായി

മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറിക്കായി സ്ഥലമെടുപ്പ് നല്ലരീതിയിൽ പുരോഗമിച്ചിട്ടുണ്ട്. നിലവിൽ റെയിൽവെയുടെ കൈയിലാണ് ആ ഭൂമി. മന്ത്രിയാണെന്നും കരുതി എന്തും പറയാമോയെന്നും പിണറായി ചോദിച്ചു.
കോച്ച് ഫാക്ടറിയിൽ വി.എസിനു കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിച്ചത് സംബന്ധിച്ച ചോദ്യത്തിന് അത് നല്ലകാര്യമല്ലേയെന്നായിരുന്നു പ്രതികരണം. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് എല്ലാവരോടും പറയുന്നുണ്ട്. പ്രാവർത്തികമാക്കും എന്നുപറഞ്ഞിട്ടു കാര്യമുണ്ടോ? പ്രാവർത്തികമാക്കുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.
കോച്ച് ഫാക്ടറി സംബന്ധിച്ച് വസ്തുതകൾ വിശദമാക്കി കേന്ദ്രമന്ത്രിക്ക് കേരളം കത്തയക്കും. തെറ്റായ ധാരണകൾ കൊണ്ടാണ് മന്ത്രി ഇത്തരത്തിൽ നിലപാട് എടുത്തതെങ്കിൽ തിരുത്താൻ സഹായിക്കും. എന്നാൽ തെറ്റായ കാര്യങ്ങൾ ആ വർത്തിക്കുമ്പോൾ അത് ബോധപൂർവമാണെന്നു പറയേണ്ടിവരും. കോച്ച് ഫാക്ടറി സംബന്ധിച്ച വിഷയങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ഭൂമിയേറ്റടുക്കലിൽ നല്ലപുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. അതെല്ലാം അവഗണിച്ചുകൊണ്ട് കേന്ദ്രം തീരുമാനമെടുത്തതിലുള്ള പ്രതിഷേധമാണ് രേഖപ്പെടുത്തിയതെന്നും പിണറായി പറഞ്ഞു.
കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടു പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താതിരുന്ന റെയിൽവേ മന്ത്രി ഇന്നലെ വി.എസ് അച്യുതാനന്ദനുമായി വിശദ മായി സംസാരിച്ചിരുന്നു. വി.എസിന്റെ വരവിൽ സന്തോഷം പ്രകടിപ്പിച്ച ഗോയൽ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുമെന്നുതന്നെ ഉറപ്പു നൽകി. പദ്ധതി ന ടപ്പാക്കാത്തത് കോണ്ഗ്രസിന്റെ കുറ്റംകൊണ്ടു മാത്രമാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിനു ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണുള്ളത്. അത് ഉടൻതന്നെ നീക്കും. ഇത് വി.എസിനെപ്പോലെ മുതിർന്ന ഒരു നേതാവിനു നൽ കുന്ന ഉറപ്പാണെന്നു ബോധ്യമുണ്ടെന്നും ഗോയൽ പറഞ്ഞു. ഇന്നലെ രാവിലെ ചണ്ഡീഗഡിലായിരുന്ന മന്ത്രി ഗോയലിന് വി. എസുമായുള്ള കൂടിക്കാഴ്ച അല്ലാതെ ഡൽഹിയിൽ മറ്റു പ്രധാന പരിപാടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ കടുത്ത അവഗണനയാണു കാട്ടുന്നതെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വി ജയന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച സിപിഎം എംപിമാരും നേതാക്കളും റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. വിഷയം ഉ ന്നയിച്ച് റെയിൽമന്ത്രിയെ കാണാൻ പിണറായി വിജയന് അവസരം ലഭിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വി.എസ് അച്യുതാനന്ദൻ അനായാസം റെയി ൽവേ മന്ത്രി പീയൂഷ് ഗോയലിനെ കണ്ട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന ഉറപ്പ് നേരിട്ടു കൈപ്പറ്റിയത്.

error: Content is protected !!
%d bloggers like this: