ചിറക്കടവിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

കോട്ടയം: പൊൻകുന്നം ചിറക്കടവിൽ രാഷ്ട്രീയ സംഘർങ്ങളെ തുടർന്ന് നിരോധനാജ്ഞ നിലനിൽക്കെ

വീണ്ടും സംഘർഷം. ഇന്ന് പടനിലത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു. തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം.എല്.രവിക്കാണ് വെട്ടേറ്റത്. വാഹനത്തിലെത്തിയ സംഘമാണ് ഇയാളെ വെട്ടിയതെന്നാണ് വിവരം. രവിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. 14 ദിവസത്തേക്കായിരുന്നു ചിറക്കടവ് പഞ്ചായത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നത്. ഇതേ തുടർന്ന് ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പോലീസ് 24 മണിക്കൂർ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു.
എന്നാൽ, പൊൻകുന്നത്തും ചിറക്കടവിലും തെക്കേത്തുകവലിയലുമടക്കം സംഘർഷ സാധ്യതയുള്ള മേഖലകളിൽ പോലീസ് കാര്യമായ സുരക്ഷയൊരുക്കാത്തതാണ് വീണ്ടും വീണ്ടും സംഘർഷമുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

%d bloggers like this: