മെസ്സി ഫാൻ ആയിരുന്ന അർജന്റീന ആരാധകൻ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ

കോട്ടയം: അയർക്കുന്നം ആറുമാനൂറിൽ നിന്നു കാണാതായ അർജന്റീന ആരാധകന്റെ

മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ പി.വി. അലക്സാണ്ടറുടെ മകൻ ഡിനു അലക്സി (30)ന്റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കൽ പാലത്തിനു സമീപം മീനച്ചിലാറ്റിൽ കണ്ടെത്തിയത്. ലോകകപ്പിൽ അർജന്റീന തോറ്റതിന്റെ വിഷമത്തിലാണ് ഡിനു പുഴയിൽ ചാടിയത്.
അർജന്റീനയുടെ മത്സരം നടന്ന വ്യാഴാഴ്ച രാത്രിയാണ് ഡിനുവിനെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. മെസിയുടെ തോൽവി സഹിക്കാനാവുന്നതിലപ്പുറമാണെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണെന്നും കത്തിൽ കുറിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽ പരിശോധനയ്ക്കെത്തിയ പോലീസ് നായ തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്കാണു പോയത്. ആറ്റിൽ ചാടിയിട്ടുണ്ടാവാമെന്ന സംശയത്തിൽ അഗ്നിശമനസേനയും പോലീസും നാട്ടുകാരും മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തിവരികയായിരുന്നു.
അർജന്റീന സൂപ്പർ സ്ട്രൈക്കർ ലയണൽ മെസിയുടെ കടുത്ത ആരാധകനായിരുന്നു ഡിനു.

%d bloggers like this: