മട്ടന്നൂർ കീച്ചേരിയിലെ നടപ്പാലം അപകട ഭീഷണിയിൽ: അധികൃതർ മൗനത്തിൽ

മട്ടന്നൂർ കീച്ചേരി നടപ്പാലം അപകട ഭീഷണി നേരിടുന്നു. കീച്ചേരിയിൽ നിരവധി സ്കൂൾ വിദ്യാർഥികളും നിരവധി

നാട്ടുകാരും യാത്ര ചെയ്യുന്ന പാലമാണ് അപകട ഭീഷണിയിലായത്. കീച്ചേരി പള്ളിയുടെ മുൻവശത്തുള്ള കനാലിന് മുകളിലുള്ള പാലമാണ് ഏത് നിമിഷത്തിലും തകർന്നു പോകാനുള്ള അവസ്ഥയിലുള്ളത് നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടാക്കാത്തതിൽ കീച്ചേരി ശാഖ മുസ്ലിംലീഗ് ശക്തമായി പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് വേണ്ട നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.ടി ഖാദർ അധ്യക്ഷത വഹിച്ചു നൗഫൽ മരോട്ടിക്കൽ ലത്തീഫ് നൗഫൽ അയ്യൂബ് പ്രസംഗിച്ചു

error: Content is protected !!
%d bloggers like this: