അഭിമാന നേട്ടവുമായി കണ്ണൂര്‍;
രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരംദേശീയ ഗുണനിലവാര അംഗീകാര പട്ടികയില്‍ അഭിമാന നേട്ടവുമായി കണ്ണൂര്‍. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ ക്യു എ എസ്) അംഗീകാരം ജില്ലയിലെ രണ്ട് ആശുപത്രികള്‍ കൂടി കരസ്ഥമാക്കി. 93.34 ശതമാനം പോയിന്റോടെ പാനൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം, 87.6 ശതമാനം പോയിന്റോടെ ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികളാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയത്. ഏപ്രില്‍ 13, 17 തീയതികളിലായിരുന്നു പരിശോധന. ഇതോടെ  ജില്ലയില്‍ ഈ അംഗീകാരം നേടിയ സ്ഥാപനങ്ങളുടെ എണ്ണം ഇരുപത്തഞ്ചായി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ച ഏക ജില്ലയാണ് കണ്ണൂര്‍.  
സംസ്ഥാനത്താകെ 11 സ്ഥാപനങ്ങള്‍ക്കാണ് ഇക്കുറി ദേശീയ അംഗീകാരം ലഭിച്ചത്. നേരത്തെ ജില്ലയിലെ 23 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ ക്യു എ എസ് ലഭിച്ചിരുന്നു. ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസൗഹൃദം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ- ശിശു ആരോഗ്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി 3500 പോയിന്റുകള്‍ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: